അഫ്ഗാനിൽ കളിക്കാൻ ഓസീസ് തയ്യാറല്ലെങ്കിൽ ബിഗ് ബാഷ് ലീഗിൽ കളിക്കുന്നതിനെ പറ്റി ആലോചിക്കും: റാഷിദ് ഖാൻ

വ്യാഴം, 12 ജനുവരി 2023 (19:24 IST)
അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ സാഹചര്യം മുൻനിർത്തി അഫ്ഗാനുമായുള്ള ഏകദിന പരമ്പരയിൽ നിന്നും പിന്മാറിയ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നടപടിയിൽ പ്രതികരണവുമായി അഫ്ഗാൻ സൂപ്പർ താരം റാഷിദ് ഖാൻ. അഫ്ഗാനുമായി കളിക്കുന്നതിൽ ഓസ്ട്രേലിയയ്ക്ക് അസൗകര്യമുണ്ടെങ്കിൽ ബിഗ് ബാഷിൽ ഓസ്ട്രേലിയയ്ക്ക് അസൗകര്യമുണ്ടാക്കാൻ താൻ താത്പര്യപ്പെടുന്നില്ലെന്ന് റാഷിദ് ഖാൻ ട്വിറ്ററിൽ കുറിച്ചു.
 
ബിഗ് ബാഷ് ലീഗിൽ അഡലെയ്ഡ് സ്ട്രൈക്കേഴ്സിൻ്റെ കളിക്കാരനാണ് റാഷിദ് ഖാൻ. നേരത്തെ അഫ്ഗാനുമായി മാർച്ചിൽ നടക്കാനിരുന്ന 3 ഏകദിനമത്സരങ്ങളടങ്ങിയ പരമ്പരയിൽ നിന്നും ഓസ്ട്രേലിയ പിന്മാറിയിരുന്നു. അഫ്ഗാനിൽ താലിബാൻ സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതും അഫ്ഗാൻ വനിതാ ക്രിക്കറ്റ് ടീം ക്രിക്കറ്റിൽ നിന്നും വിട്ടുനിൽക്കുന്നതും ചൂണ്ടിക്കാട്ടിയാണ് തീരുമാനം. ഈ തീരുമാനത്തിൽ പ്രതിഷേധമറിയിച്ചാണ് റാഷിദിൻ്റെ ട്വീറ്റ്.
 
അഫ്ഗാനെ പ്രതിനിധീകരിക്കുന്നതിൽ അഭിമാനിക്കുന്നയാളാണ് താനെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ തീരുമാനവുമായി മുന്നോട്ട് പോകുകയാണെങ്കിൽ ബിഗ് ബാഷിലെ തൻ്റെ ഭാവിയെ പറ്റി ചിന്തിക്കേണ്ടിവരുമെന്നുമാണ് റാഷിദ് ഖാൻ്റെ ട്വീറ്റ്.
 

Cricket! The only hope for the country.
Keep politics out of it. @CricketAus @BBL @ACBofficials ♥️

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍