ത്രിരാഷ്ട്ര പരമ്പരയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ഏകദിനത്തിനിടെ അതിരുവിട്ട് പാക്കിസ്ഥാന്‍ താരങ്ങള്‍. ദക്ഷിണാഫ്രിക്കന്‍ നായകന്‍ തെംബ ബാവുമയുടെ വിക്കറ്റ് സ്വന്തമാക്കിയ ശേഷമാണ് പാക്കിസ്ഥാന്‍ താരങ്ങളായ കമ്രാന്‍ ഗുലാമും സൗദ് ഷക്കീലും അതിരുവിട്ട ആഹ്ലാദപ്രകടനം നടത്തിയത്.
29-ാം ഓവറിലായിരുന്നു സംഭവം. മുഹമ്മദ് ഹസ്‌നിയാന്റെ ഗുഡ് ലെങ്ത് പന്ത് നേരിട്ട ബാവുമ ക്വിക്ക് സിംഗിളിനായി ശ്രമിക്കുകയായിരുന്നു. എന്നാല്‍ നോണ്‍ സ്‌ട്രൈക്കറായിരുന്ന മാത്യു ബ്രീറ്റ്‌സ്‌കിയുമായി ആശയക്കുഴപ്പമുണ്ടായി. ഇത് ബാവുമയുടെ റണ്‍ഔട്ടിലാണ് കലാശിച്ചത്. സൗദ് ഷക്കീല്‍ ഡയറക്ട് ത്രോയിലൂടെ ബാവുമയെ പുറത്താക്കുകയായിരുന്നു.
കറാച്ചിയില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനു പാക്കിസ്ഥാന്‍ ജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സ് നേടിയപ്പോള്‍ ആതിഥേയര്‍ ഒരോവര്‍ ശേഷിക്കെ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അത് മറികടന്നു.