'' കപ്പ് നേടിയാല്‍ താരങ്ങളെ കാത്തിരിക്കുന്നത് കൊതിപ്പിക്കുന്ന സമ്മാനങ്ങള്‍ ''

Webdunia
വ്യാഴം, 26 മാര്‍ച്ച് 2015 (10:05 IST)
നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ലോകകപ്പ് നിലനിര്‍ത്തിയാല്‍ അവരെ കാത്തിരിക്കുന്നത് വമ്പന്‍ ഓഫറുകളും സമ്മാനങ്ങളുമായിരിക്കുമെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് ടിസി മാത്യു. ഓസ്ട്രേലിയക്കെതിരെയുള്ള സെമിഫൈനലില്‍ ഇന്ത്യക്കാണ് മുന്‍ തൂക്കം. ഈ സാഹചര്യത്തില്‍ ഇന്ത്യക്കാണ് ജയ സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ ലോകകപ്പ് നിലനിര്‍ത്തിയാല്‍ ടീമിന് എത് തരത്തിലുള്ള സമ്മാനങ്ങള്‍ നല്‍കണമെന്ന് ബിസിസിഐയുടെ ഭാരവാഹി യോഗം തീരുമാനിക്കുമെന്നും ടിസി മാത്യു പറഞ്ഞു. അതേസമയം ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ മികച്ച നിലയിലേക്ക് നീങ്ങുകയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.