T20 World Cup 2024, Super 8 Match Dates: അങ്ങനെ സൂപ്പര്‍ 8 ന്റെ കാര്യത്തില്‍ തീരുമാനമായി; ഇന്ത്യയുടെ കളികള്‍ എന്നൊക്കെ?

രേണുക വേണു

തിങ്കള്‍, 17 ജൂണ്‍ 2024 (10:30 IST)
T20 World Cup 2024, Super 8 match Dates: ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ 8 കളിക്കാന്‍ യോഗ്യത നേടിയ ടീമുകളുടെ കാര്യത്തില്‍ തീരുമാനമായി. ഇന്ത്യ, യുഎസ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നീ ടീമുകളാണ് സൂപ്പര്‍ എട്ടിലേക്ക് യോഗ്യത നേടിയ ടീമുകള്‍. എട്ട് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് സൂപ്പര്‍ 8 നടക്കുക. 
 
ഗ്രൂപ്പ് 1
 
ഇന്ത്യ, ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് 
 
ഗ്രൂപ്പ് 2 
 
യുഎസ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് 
 
ഓരോ ടീമിനും ഗ്രൂപ്പിലെ മറ്റ് മൂന്ന് ടീമുകളായി ഓരോ മത്സരം വീതം ലഭിക്കും. മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം ഗ്രൂപ്പില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകള്‍ സൂപ്പര്‍ എട്ടില്‍ നിന്ന് സെമി ഫൈനലിലേക്ക് പ്രവേശിക്കും. 
 
ഇന്ത്യയുടെ സൂപ്പര്‍ 8 മത്സരങ്ങള്‍ 
 
ജൂണ്‍ 20, വ്യാഴം: ഇന്ത്യ vs അഫ്ഗാനിസ്ഥാന്‍ 
 
ജൂണ്‍ 22, ശനി: ഇന്ത്യ vs ബംഗ്ലാദേശ് 
 
ജൂണ്‍ 24, തിങ്കള്‍: ഇന്ത്യ vs ഓസ്‌ട്രേലിയ 
 
ഇന്ത്യയുടെ സൂപ്പര്‍ 8 മത്സരങ്ങള്‍ എല്ലാം രാത്രി എട്ടിനാണ് ആരംഭിക്കുക. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലും തത്സമയം കാണാം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍