ട്വന്റി 20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ തോല്‍വി വഴങ്ങിയിരിക്കുകയാണ് ഇന്ത്യ. കരുത്തരായ ദക്ഷിണാഫ്രിക്കയോടാണ് ഇന്ത്യ തോറ്റത്. ഈ തോല്‍വിയോടെ ഗ്രൂപ്പ് രണ്ടില്‍ രണ്ടാം സ്ഥാനത്തേക്ക് ഇന്ത്യ പിന്തള്ളപ്പെട്ടു. ദക്ഷിണാഫ്രിക്കയാണ് ഒന്നാം സ്ഥാനത്ത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജയിച്ചെങ്കില്‍ ഇന്ത്യക്ക് സെമി സാധ്യത ഉറപ്പിക്കാമായിരുന്നു. അതേസമയം, ഈ തോല്‍വിയോടെ അടുത്ത രണ്ട് കളികള്‍ ഇന്ത്യക്ക് നിര്‍ണായകമാകും. ബംഗ്ലാദേശിനെതിരെയും സിംബാബ്വെയ്ക്ക് എതിരെയുമാണ് ഇന്ത്യയുടെ ശേഷിക്കുന്ന കളികള്‍.
ഇനിയുള്ള രണ്ട് കളികള്‍ ജയിച്ചാല്‍ ഇന്ത്യക്ക് അനായാസം സെമി ഫൈനലില്‍ കയറാം. അതേസമയം, ഏതെങ്കിലും ഒരു ടീമിനെതിരെ തോറ്റാല്‍ അത് ഇന്ത്യക്ക് തിരിച്ചടിയാകും. പിന്നീട് നെറ്റ് റണ്‍റേറ്റ് ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ ഗതി നിര്‍ണയിക്കുക. നിലവില്‍ ബംഗ്ലാദേശാണ് പോയിന്റ് പട്ടികയില്‍ ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്. അതുകൊണ്ട് ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ജയിച്ചാല്‍ ഇന്ത്യക്ക് സെമി സാധ്യത വര്‍ധിപ്പിക്കാന്‍ സാധിക്കും.