ട്വന്റി 20 ക്രിക്കറ്റിലെ അര്‍ധ സെഞ്ചുറികളുടെ എണ്ണത്തില്‍ കോലി രോഹിത്തിനൊപ്പം

ശനി, 19 ഫെബ്രുവരി 2022 (08:43 IST)
ട്വന്റി 20 ക്രിക്കറ്റിലെ അര്‍ധ സെഞ്ചുറികളുടെ എണ്ണത്തില്‍ വിരാട് കോലി രോഹിത് ശര്‍മയ്‌ക്കൊപ്പം എത്തി. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയതോടെയാണ് കോലിയുടെ ഈ നേട്ടം. 89 ഇന്നിങ്‌സില്‍ നിന്നാണ് കോലി 30-ാം അര്‍ധ സെഞ്ചുറി നേടിയത്. കോലിയേക്കാള്‍ 24 ഇന്നിങ്‌സുകള്‍ കൂടുതല്‍ കളിച്ച രോഹിത് ശര്‍മയ്ക്കും 30 അര്‍ധ സെഞ്ചുറികളുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍