ശ്രേയസിനെ പോലെ ഒരു താരത്തെ പുറത്തിരുത്തുന്നതിൽ പ്രയാസമുണ്ട്, പക്ഷേ ടീമാണ് പ്രധാനം: രോഹിത് ശർമ

വ്യാഴം, 17 ഫെബ്രുവരി 2022 (14:37 IST)
ഇന്ത്യയുടെ പരിമിത ഓവർ നായകനായ ശേഷമുള്ള ആദ്യ ഏകദിന പരമ്പരയിൽ വിജയം കുറിച്ചതിന് പിന്നാലെ ടി20യിലും വിജയത്തോടെ തുടക്കമിട്ടിരിക്കുകയാണ് രോഹിത് ശർമ.
 
വെസ്റ്റിൻഡീസിനെതിരെ നടന്ന ആദ്യ ടി20യിൽ രോഹിത് ശർമയും ഇഷാൻ കിഷനുമായിരുന്നു ഇന്ത്യയ്ക്ക് വേണ്ടി ഇന്നിങ്‌സ് ഓപ്പൺ ചെയ്‌തത്. മധ്യനിരയിൽ ടീമിലെ വിശ്വസ്‌ത താരമായ ശ്രേയസ് അയ്യർക്ക് പക്ഷേ രോഹിത്തിന്റെ ടീമിൽ ഇടം നേടാനായിരുന്നില്ല. ഇതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ നായകൻ.
 
ശ്രേയസ് അയ്യരെ പോലെ കഴിവുകൾ ഉള്ളൊരു താരത്തെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താതിരിക്കുക എന്നത് പ്രയാസകരമായ തീരുമാനമാണ്.പക്ഷേ ടീമിന് മധ്യനിരയിൽ ബാറ്റ് ചെയ്യുകയും ബോളുകൊണ്ട് ടീമിന് സംഭാവന നൽകുകയും ചെയ്യുന്ന ഒരു താരത്തെ ആവശ്യമുണ്ട്.അതുകൊണ്ടാണ് അദ്ദേഹത്തിന് ടീമിൽ ഇടം നേടാനാവാതിരുന്നത്. 
 
ഞങ്ങൾ ശ്രേയസിനോടും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.ലോകകപ്പിനായി മധ്യനിരയിൽ ഒരു ഓപ്‌‌ഷൻ വേണമെന്ന് ശ്രേയസിനോട് പറഞ്ഞിരുന്നു. അവർക്ക് ഇക്കാര്യങ്ങൾ മനസിലാക്കാനാകും. അവർ പ്രഫഷണൽ താരങ്ങളാണ്. എപ്പോഴും ടീമിനാണ് പ്രാധാന്യം. രോഹിത് ശർമ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍