നായകനായി 36 മത്സരങ്ങൾ മുപ്പതിലും വിജയം!: കോലിയെ മറികടന്ന് രോഹിത് ശർമ

വ്യാഴം, 17 ഫെബ്രുവരി 2022 (14:34 IST)
ഏകദിന പരമ്പരയിലെ സമ്പൂർണവിജയത്തിന് പിന്നാലെ വിൻഡീസിനെതിരായ ആദ്യ ടി20യിലും തകർപ്പൻ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. ക്യാപ്‌റ്റനെന്ന നിലയിൽ അസാധാരണമായ തുടക്കം ലഭിച്ച രോഹിത് ഒരു വമ്പൻ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.
 
അതിവേഗത്തില്‍ 30 വിജയം കുറിച്ച നായകന്‍ എന്ന പദവിയാണ് വിരാട് കോഹ്ലിയെ മറികടന്ന് രോഹിത് സ്വന്തമാക്കിയത്. 41 മത്സരങ്ങളിൽ നിന്നായിരുന്നു 30 വിജയങ്ങൾ കോലി സ്വന്തമാക്കിയതെങ്കിൽ വെറും 36 മത്സരങ്ങളിൽ നിന്നാണ് രോഹി‌ത്തിന്റെ നേട്ടം.മൂന്‍ നായകന്‍ ധോണി 50 മത്സരം കളിച്ച ശേഷമാണ് ഈ നേട്ടം ഉണ്ടാക്കിയത്. സൗരവ് ഗാംഗുലി 58 മത്സരങ്ങളില്‍ നിന്നും ദ്രാവിഡ് 61 മത്സരങ്ങളില്‍ നിന്നും അസ്ഹറുദ്ദീന്‍ 76 മത്സരങ്ങളിൽ നിന്നും കുറിച്ച നേട്ടമാണ് രോഹിത് കുറഞ്ഞ മത്സരങ്ങളിൽ നിന്നും സ്വന്തമാക്കിയത്.
 
ഇന്നലെ നടന്ന മത്സരത്തിൽ 40 റൺസോടെ ടീമിന്റെ ടോപ് സ്കോറർ ആവാനും രോഹിത്തിനായിരുന്നു. ഇതോടെ ടി20യില്‍ കൂടുല്‍ തവണ ടീമിന്റെ ടോപ്സ്‌കോററായി താരങ്ങളില്‍ രോഹിത് തന്റെ ഒന്നാംസ്ഥാനത്തെത്തി. മുപ്പത്തിയൊന്നാം തവണയാണ് ഈ ഫോർമാറ്റിൽ രോഹിത് ടീമിന്റെ ടോപ്‌സ്കോററായത്.29 തവണ ടി20യിൽ ടീമിന്റെ ടോപ് സ്കോറ‌റായ വിരാട് കോലിയാണ് രോഹിത്തിന് പിന്നിൽ രണ്ടാമതുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍