സഞ്ജുവിന് വേണ്ടി ആരാധകരുടെ ആര്‍പ്പുവിളി; ബസില്‍ ഇരുന്ന് സഞ്ജുവിന്റെ ചിത്രം ഉയര്‍ത്തിക്കാട്ടി സൂര്യകുമാര്‍ യാദവ് (വീഡിയോ)

ചൊവ്വ, 27 സെപ്‌റ്റംബര്‍ 2022 (08:35 IST)
കാര്യവട്ടം ട്വന്റി 20 മത്സരത്തിനായി ഇന്ത്യ, ദക്ഷിണാഫ്രിക്ക ടീം അംഗങ്ങള്‍ കേരളത്തില്‍ എത്തിക്കഴിഞ്ഞു. വലിയ ആവേശത്തോടെയാണ് ഇരു ടീം അംഗങ്ങളേയും ആരാധകര്‍ സ്വാഗതം ചെയ്തത്. കോവളത്തെ ഹോട്ടലിലാണ് ഇന്ത്യന്‍ താരങ്ങള്‍ താമസിക്കുന്നത്. ഇന്ത്യന്‍ താരങ്ങള്‍ കോവളം ഹോട്ടലിലെത്തിയപ്പോള്‍ നൂറുകണക്കിനു ആരാധകരാണ് പുറത്ത് തടിച്ചുകൂടിയത്. മലയാളി താരം സഞ്ജു സാംസണ് വേണ്ടി ആര്‍പ്പുവിളിക്കുകയായിരുന്നു ആരാധകര്‍. 
 
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ സഞ്ജു ഇല്ലെങ്കിലും ആരാധകര്‍ സഞ്ജുവിന്റെ പേര് വിളിച്ചാണ് ഇന്ത്യന്‍ താരങ്ങളെ വരവേറ്റത്. പുറത്ത് നിന്ന് ആരാധകര്‍ സഞ്ജുവിന് വേണ്ടി ആര്‍പ്പുവിളിക്കുന്നത് കണ്ട ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവ് ഫോണില്‍ സഞ്ജുവിന്റെ ചിത്രം ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 

Suryakumar Yadav Showing SanjuSamson's Picture To fans Indian cricket Team have Reached Trivandrum Ahead Of 1st T20 Against SouthAfrica #IndianCricketTeam #INDvsSA #CricketTwitter #Cricket #SanjuSamson #INDvAUS #SuryakumarYadav #sky @CricCrazyJohns @rajasthanroyals pic.twitter.com/NUCyqjRSZ2

— Vaishnav Hareendran (@VaishnavHari11) September 26, 2022
ബുധനാഴ്ച ഇന്ത്യന്‍ സമയം രാത്രി ഏഴ് മുതലാണ് കാര്യവട്ടം ടി 20 മത്സരം. ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ ടോസ് ലഭിക്കുന്നവര്‍ ആദ്യം ബാറ്റ് ചെയ്യാനാണ് സാധ്യത. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍