അവഗണിക്കരുത്, ആഷസിൽ വാർണറെ പരിഗണിക്കണം: മൈക്കൽ ക്ലാർക്ക്

Webdunia
വ്യാഴം, 20 ഏപ്രില്‍ 2023 (16:03 IST)
ആഷസിനുള്ള ഓസ്ട്രേലിയൻ ടീമിലെ ഓപ്പണിംഗ് റോളിൽ സൂപ്പർ താരം ഡേവിഡ് വാർണറെ പരിഗണിച്ചേക്കില്ലെന്ന വാർത്തകൾക്കിടെ താരത്തിന് പിന്തുണയുമായി മുൻ ഓസ്ട്രേലിയൻ ടെസ്റ്റ് ടീം നായകൻ മൈക്കൽ ക്ലാർക്ക്. ആഷസിനുള്ള 17 അംഗ ഓസീസ് ടീമിനെ പ്രഖ്യാപിച്ചപ്പോൾ വാർണർക്ക് ടീമിലെ സ്ഥാനം ഉറപ്പില്ല എന്ന രീതിയിലാണ് ചീഫ് സെലക്ടർ പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് മൈക്കൽ ക്ലാർക്കിൻ്റെ പ്രതികരണം.
 
ഇന്ത്യക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ വാർണർ കളിക്കുകയാണെങ്കിൽ താരത്തിൻ്റെ പ്രകടനത്തിന് അതീതമായി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലും കളിപ്പിക്കണമെന്നാണ് ക്ലാർക്ക് അഭിപ്രായപ്പെട്ടത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article