Steve Smith Retires from ODIs: ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യയോടു തോറ്റ് ഓസ്‌ട്രേലിയ പുറത്തായതിനു പിന്നാലെയാണ് സ്മിത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം.
പാറ്റ് കമ്മിന്‍സിന്റെ അസാന്നിധ്യത്തില്‍ ചാംപ്യന്‍സ് ട്രോഫിയില്‍ ഓസീസിനെ നയിച്ചത് സ്മിത്താണ്. സെമിയില്‍ 73 റണ്‍സെടുത്ത് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോററായിരുന്നു സ്മിത്ത്. ടെസ്റ്റ് ക്രിക്കറ്റിലും ട്വന്റി 20 യിലും സ്മിത്ത് തുടര്‍ന്നും കളിക്കും.
ഓസ്‌ട്രേലിയയ്ക്കായി 170 ഏകദിനങ്ങളില്‍ നിന്ന് 43.28 ശരാശരിയില്‍ 5,800 റണ്‍സാണ് സ്മിത്ത് നേടിയിരിക്കുന്നത്. 164 ആണ് ഉയര്‍ന്ന സ്‌കോര്‍. 12 സെഞ്ചുറികളും 35 അര്‍ധ സെഞ്ചുറികളും ഏകദിനത്തില്‍ നേടിയിട്ടുണ്ട്. 2015 ലും 2023 ലും ഏകദിന ലോകകപ്പ് നേടിയ ഓസ്‌ട്രേലിയന്‍ ടീമിന്റെ ഭാഗമായിരുന്നു സ്മിത്ത്.