ധോണിയും രോഹിത്തും ഐപിഎല്ലിലെ മികച്ച ക്യാപ്‌റ്റന്മാർ, മികച്ച ബാറ്റ്സ്മാൻ ഡിവില്ലിയേഴ്‌സ്

ചൊവ്വ, 21 ഏപ്രില്‍ 2020 (12:17 IST)
ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ പതിമൂന്നാമത് വാർഷികത്തോടനുബന്ധിച്ച് സ്റ്റാർ സ്പോർട്‌സ് നടത്തിയ വോട്ടെടുപ്പിൽ ഐപിഎല്ലിലെ ഏറ്റവും മികച്ച നായകന്മാരായി ചെന്നൈ സൂപ്പർ കിങ്ങ്സ് നായകൻ എംഎസ് ധോണിയേയും മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മയേയും തിരഞ്ഞെടുത്തു.ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്സാണ് ഏറ്റവും മികച്ച ഐപിഎൽ ബാറ്റ്സ്മാൻ.
 
ഓസ്ട്രേലിയ്അൻ താരം ഷെയ്‌ൻ വാട്‌സണെ മികച്ച ഓൾറൗണ്ടറായി തിരഞ്ഞെടുത്തപ്പോൾ ഏറ്റവും മികച്ച ബൗളിങ്ങ് താരമെന്ന നേട്ടം ശ്രീലങ്കയുടെ ലസിത് മലിംഗ സ്വന്തമാക്കി.ന്യൂസിലൻഡ് മുൻ നായകൻ സ്റ്റീഫൻ ഫ്ലെമിങ്ങാണ് ഐപിഎല്ലിലെ മികച്ച പരിശീലകൻ.20 മുൻ ക്രിക്കറ്റർമാർ, 10 കായിക പത്രപ്രവർത്തകർ, 10 ക്രിക്കറ്റ് സ്റ്റാറ്റിറ്റീഷ്യൻമാർ, 10 ക്രിക്കറ്റ് അനലിസ്റ്റുകൾ എന്നിവരുൾപ്പെട്ട ജൂറിയാണ് തിരഞ്ഞെടുപ്പ് നടത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍