ടി20യിലെ ആ നാണക്കേടിന്റെ റെക്കോഡ് ധോണിയുടെ പേരിൽ? ആദ്യ അഞ്ചിലുള്ള ഏക ഇന്ത്യൻ താരം

ചൊവ്വ, 21 ഏപ്രില്‍ 2020 (10:56 IST)
ലോകക്രിക്കറ്റിലെ തന്നെ ഇതിഹാസങ്ങളുടെ നിരയിലാണ് മുൻ ഇന്ത്യൻ നായകനായ മഹേന്ദ്ര സിങ്ങ് ധോണിയുടെ സ്ഥാനം എന്നതിൽ ആർക്കും സംശയങ്ങൾ ഒന്നും ഉണ്ടാകില്ല.നായകനെന്ന നിലയിലും കീപ്പർ എന്ന നിലയല്ലും ബാറ്റ്സ്ന്മാൻ എന്ന നിലയിലും അത്രയും മികച്ച റെക്കോഡുള്ള താരമാണ് ധോണി. എന്നാൽ അധികം ആർക്കും അറിയാത്ത ഒരു നാണക്കേടിന്റെ റെക്കോഡ് കൂടി ധോണിയുടെ പേരിലുണ്ട്.
 
ടി20യിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ തുടർച്ചയായി ഒരു മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം പോലും നേടാനാവാതിരുന്ന താരമെന്ന നാണം കൊടുത്തുന്ന റെക്കോഡാണ് മഹേന്ദ്രസിങ്ങ് ധോണിയുടെ പേരിലുള്ള നാണക്കേടിന്റെ റെക്കോഡ്.തുടരെ 98 മത്സരങ്ങളാണ് ധോണി ഇത്തരത്തിൽ കളിച്ചത്.ഈ ലിസ്റ്റിലെ അദ്യ അഞ്ചിൽ ഉള്ള ഒരേ ഒരു ഇന്ത്യൻ താരവും ധോണിയാണ്.ദെനേഷ് രാംദിന്‍ (69, വെസ്റ്റ് ഇന്‍ഡീസ്), അസ്ഗര്‍ അഫ്ഗാന്‍ (69, അഫ്ഗാനിസ്താന്‍), വില്ല്യം പോര്‍ട്ടര്‍ഫീല്‍ഡ് (61, അയര്‍ലാന്‍ഡ്), ദിനേഷ് ചാണ്ഡിമല്‍ (54, ശ്രീലങ്ക)എന്നിവരാണ് പട്ടികയിൽ ധോണിക്ക് പിന്നിലുള്ള മറ്റു കളിക്കാർ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍