നിങ്ങളുടെ ബാറ്റിൽ ഫൈബറുണ്ടോ ? ഓവറിലെ ആറ് പന്തിലും സിക്സറടിച്ച ശേഷം ഉണ്ടായ നാടകീയ സംഭവങ്ങളെ കുറിച്ച് യുവ്‌രാജ്

തിങ്കള്‍, 20 ഏപ്രില്‍ 2020 (13:57 IST)
2007ലെ ടി20 ലോകകപ്പിനിടെ യുവ്‌രാജ് സിങ് തുടര്‍ച്ചയായി ആറ് സിക്‌സറുകള്‍ നേടിയ ആ അവിസ്മരണീയ മുഹൂർത്തം ഒരിക്കലും ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്ക് മറക്കാൻ സാധിയ്ക്കില്ല. അതിനുശേഷം ഉണ്ടായ നാടകിയ സംഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോൾ യുവ്‌രാജ് സിങ്. സെമി ഫൈനല്‍ മത്സരത്തിന് ശേഷം ബാറ്റ് മാച്ച്‌ റഫറി പരിശോധിച്ചെന്ന് യുവ്‌രാജ് വെളിപ്പെടുത്തി.  
 
സെമിയില്‍ 30 പന്തില്‍ 70 റണ്‍സ് നേടിയതിന് ശേഷമാണ് ഓസ്‌ട്രേലിയന്‍ പരിശീലകനും താരങ്ങള്‍ക്കും എന്റെ ബാറ്റില്‍ എന്തെങ്കിലും ക്രിത്രിമത്വം ഉണ്ടോ എന്ന് സംശയം തോന്നിയയത്. മത്സര ശേഷം ഓസ്‌ട്രേലിയന്‍ പരിശീലകന്‍ എന്റെ അടുത്ത് വന്ന് ബാറ്റില്‍ ഫൈബര്‍ ഉണ്ടോ ? ബാറ്റില്‍ ഫൈബര്‍ ഉപയോഗിക്കുന്നത് നിയമപരമാണോ എന്നെല്ലാം ചോദിച്ചു.
 
എന്റെ ബാറ്റ് മാച്ച്‌ റഫറി പരിശോധിച്ചോ എന്നും ആരാഞ്ഞു. ഇതോടെ മാച്ച് റഫറിയോട് ബാറ്റ് പരിശോധിയ്ക്കാൻ ഞാൻ ആവശ്യപ്പെടുകയായിരുന്നു. ആരാണ് എന്റെ ബാറ്റ് നിർമ്മിച്ചത് എന്നായിരുന്നു ഓസിസ് വിക്കറ്റ് കീപ്പർ ആദം ഗിൽക്രിസ്റ്റിന് അന്ന് അറിയേണ്ടിരുന്നത്. ആ ബാറ്റും 2011 ലോകകപ്പിലെ ബാറ്റും എനിക്കേറെ പ്രിയപ്പീട്ടതാണ്. യുവ്‌രാജ് പറഞ്ഞു. ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരു ഓവറില്‍ 6 പന്തില്‍ ആറ് സിക്സറുകളിടിച്ചാണ് യുവ്‌രാജ് ചരിത്രം സൃഷ്ടിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍