പെയ്മെന്റുകൾക്കായി ഡെബിറ്റ് കാർഡുകൾ കൊണ്ടുവരാൻ ഗൂഗിൾ

തിങ്കള്‍, 20 ഏപ്രില്‍ 2020 (12:28 IST)
പെയ്മെന്റുകൾക്കായി ഡെബിറ്റ് കാർഡുകൾ കൊണ്ടുവരാൻ ഗൂഗിൾ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. വെർച്വൽ കാർഡല്ല, മറിച്ച് ഫിസിക്കൽ പെയ്മെന്റ് കാർഡ് തന്നെയായിരിയ്ക്കും ഗൂഗിൾ പുറത്തിറക്കുക. ഇതിനായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
 
ഓൺലൈൻ ഓഫ്‌ലൈൻ പെയ്‌മെന്റുകൾക്കായി കാർഡ് ഉപയോഗപ്പെടുത്താൻ സാധിയ്ക്കും, ആപ്പ് വഴി കാർഡിലെ പെയ്മെന്റുകൾ ട്രാക്ക് ചെയ്യാൻ സധിയ്കുന്ന വിധത്തിലായിരിയ്ക്കും കാർഡ്. ഗൂഗിൾ പേയ് വഴി കാർഡിനെ പെയ്മെന്റ് ട്രാക്കിങ് ചെയ്യാനുള്ള സംവിധാനമായിരിയ്ക്കും കൊണ്ടുവരിക. ഇത് ഗൂഗിൾ പേയ്ക്കും കൂടുതൽ ഗുണം ചെയ്യും. സിറ്റിഗ്രൂപ്പും സ്റ്റാൻഫോർഡ് ഫെഡറൽ ക്രെഡിറ്റ് യൂണിയനും ഗൂഗിളിന്റെ പെയ്മെന്റ് കാർഡ് പ്രൊജക്ടിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍