ഇന്ന് തുടങ്ങേണ്ടിയിരുന്ന ഏകദിന പരമ്പര ശ്രീലങ്കൻ കളിക്കാർ കൊവിഡ് ബാധിതരായതിനെ തുടർന്ന് ഈ മാസം പതിനെട്ടിലേക്കാണ് നീട്ടിവെച്ചത്. മൂന്ന് ഏകദിനവും മൂന്ന് ട്വന്റി 20യുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. അതേസമയം, കൊവിഡ് ബാധിതനായ ലങ്കയുടെ ബാറ്റിംഗ് കോച്ച് ഗ്രാന്റ് ഫ്‌ളവറിന് പകരം താല്‍ക്കാലിക കോച്ചായി ധമിക സുദര്‍ശനയെ നിയമിച്ചു. ശ്രീലങ്കയുടെ അണ്ടർ 19 ടീമിന്റെ മുഖ്യ പരിശീലകനാണ് ധമിക.