മാര്‍ച്ച് 22ന് തുടങ്ങുന്ന 2024 ഐപിഎല്‍ സീസണില്‍ ഓസ്‌ട്രേലിയന്‍ നായകനായ പാറ്റ് കമ്മിന്‍സ് ഹൈദരാബാദ് നായകനാകുമെന്ന് റിപ്പോര്‍ട്ടുകള്‍. 20 കോടിയിലേറെ തുക മുടക്കിയാണ് കമ്മിന്‍സിനെ ഹൈദരാബാദ് തങ്ങളുടെ പാളയത്തിലെത്തിച്ചത്. ഓസ്‌ട്രേലിയയെ ഏകദിന ലോകകപ്പില്‍ വിജയിപ്പിച്ച താരം ഹൈദരാബാദിനെയും വിജയവഴിയിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഫ്രാഞ്ചൈസി.