വിദേശ ലീഗുകളിൽ കളിയ്ക്കാൻ സാധ്യത തേടി ശ്രീശാന്ത്, ചെന്നൈ ലീഗിൽ കളിയ്ക്കാനും പദ്ധതി; പക്ഷേ ബിസിസിഐ അനുവദിയ്ക്കണം

Webdunia
ചൊവ്വ, 15 സെപ്‌റ്റംബര്‍ 2020 (13:40 IST)
ഐപിഎൽ ഒത്തുകളി കേസിൽ ബിസിസിഐയുടെ വിലക്ക് നീങ്ങിയതോടെ വിദേശ ലീഗുകളിൽ കളിയ്ക്കാനുള്ള സാധ്യതകൾ തേടി. മലയാളി താരം ശ്രീശാന്ത്. ചെന്നൈ ലീഗിൽ കളിയ്ക്കാനും ശ്രീശാന്ത് പദ്ധതിയിടുന്നുണ്ട്. മദ്രാസ് ക്രിക്കറ്റ് ക്ലബ് അടക്കമുള്ള ചില ക്ലബ്ബുകളിൽനിന്നും ഓഫറുകൾ വന്നിട്ടുണ്ട് എന്ന് ശ്രീശാന്ത് പറഞ്ഞു. വിദേശ ലീഗുകളിൽ കളിയ്ക്കാൻ അനുമതി ലഭിയ്ക്കും എന്ന പ്രതീക്ഷയിലാണ് താരം.
 
എന്നാൽ വിദേശ ലീഗുകളിൽ കളിയ്ക്കാൻ ശ്രീശാന്തിന് ബിസിസിഐ അനുമതി നൽകാനുള്ള സാധ്യത വളരെ വിരളമാണ് എന്നുതന്നെയാണ് വിലയിരുത്തൽ. ക്രിക്കറ്റിൽനിന്നും പൂർണമായും വിരമിച്ച താരങ്ങളെ മാത്രമെ വിദേശ ലീഗുകളിൽ കളിയ്ക്കാൻ അനുവദിയ്ക്കുന്നൊള്ളു. നേരത്തെ സുരേഷ് റെയ്നയും ഇർഫാൻ പഠാനും അടക്കമുള്ള താരങ്ങൾ ഇതേ ആവശ്യം ബീസി‌സിഐയ്ക്ക് മുന്നിൽ വച്ചിരുന്നു.
 
ബിസിസിഐയുമായി കരാറില്ലാത്ത താരങ്ങളെ വിദേശ ലീഗുകളിൽ കളിയ്ക്കാൻ അനുവദിയ്ക്കണം എന്നായിരുന്നു ആവശ്യം. എന്നാൽ ഇതിനോട് അനുകൂല നിലപാട് ബിസിസിഐ സ്വീകരിച്ചിരുന്നില്ല. ശ്രീശാന്ത് അന്താരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റിൽനിന്നും വിരമിച്ചിട്ടില്ല എന്നതിനാൽ ഈ ആവശ്യം ബിസിസിഐ അംഗീകരിയ്ക്കാൻ ഇടയില്ല. ഫിറ്റ്നസ് തെളിയിച്ചാൽ ശ്രീശാന്തിനെ രഞ്ജി ടീമിലേക്ക് പരിഗണിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. 
 
എന്നാൽ കൊവിഡ് വ്യാപനത്തെ തുടർന്ന് അഭ്യന്തര മത്സരങ്ങൾ അനിശ്ചിതത്വത്തിലാണ്. ആഭ്യന്തര ക്രിക്കറ്റ് സീസണ്‍ തുടങ്ങാന്‍ ഇത്തവണ ഡിസംബര്‍, ജനുവരി എങ്കിലുമാകുമെന്നതിനാല്‍ അതുവരെ കളിക്കാതിരിക്കാനാകില്ലെന്നാണ് ശ്രീശാന്തിന്റെ നിലപാട്. കളിക്കളത്തിൽ ശക്തമായി തിരികെയെത്താനാകും എന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് ശ്രീശാന്ത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article