പരാതിപ്പെട്ട ശ്രീശാന്തിനെതിരെ ലീഗൽ നോട്ടീസ്, ഗംഭീറിനെതിരെ പരാമർശമില്ല

Webdunia
വെള്ളി, 8 ഡിസം‌ബര്‍ 2023 (14:56 IST)
ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ താരമായ ഗൗതം ഗംഭീറിനെതിരെ പരസ്യപ്രസ്താവനകള്‍ നടത്തിയതിന് ശ്രീശാന്തിനെതിരെ നടപടി. ഇന്ത്യ ക്യാപ്പിറ്റല്‍സും ഗുജറാത്ത് ജയന്‍്‌സും തമ്മിലുള്ള എലിമിനേറ്ററിനിടെ ഗൗതം ഗംഭീര്‍ തന്നെ ഫിക്‌സര്‍ എന്ന് വിളിച്ചതായാണ് ശ്രാശാന്ത് വ്യക്തമാക്കിയത്. എന്നാല്‍ ഈ പരസ്യപ്രസ്താവനകള്‍ക്ക് പിന്നാലെ ശ്രീശാന്തിന് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് കമ്മീഷണര്‍.
 
ടി20 ടൂര്‍ണമെന്റില്‍ കളിക്കുന്നതിനിടയില്‍ ശ്രീശാന്ത് കരാര്‍ ലംഘിച്ചതായാണ് നോട്ടീസില്‍ പറയുന്നത്. ഗംഭീറിനെ വിമര്‍ശിക്കുന്ന വീഡിയോകള്‍ നീക്കം ചെയ്താല്‍ മാത്രമെ പേസറുമായി ചര്‍ച്ചകള്‍ നടത്തുകയുള്ളുവെന്നും ലീഗ് അധികൃതര്‍ വ്യക്തമാക്കി. വിവാദത്തില്‍ അമ്പയര്‍മാരും റിപ്പോര്‍ട്ട് അയച്ചിട്ടുണ്ട്. എന്നാല്‍ അമ്പയര്‍മാരുടെ റിപ്പോര്‍ട്ടിലും ഗംഭീറിനെതിരെ പരാമര്‍ശങ്ങളില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article