കാണികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് ശ്രീലങ്ക- പാകിസ്ഥാന്‍ മത്സരത്തിനിടെ താരങ്ങളെ ഡ്രസിംഗ് റൂമിലേക്ക് മാറ്റി. കൊളംബോ പ്രേമദാസ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുപ്പത്തിനാലാം ഓവറില്‍ ശ്രീലങ്ക ബാറ്റു ചെയ്യുമ്പോഴായിരുന്നു സംഘര്‍ഷം തുടര്‍ന്നത്.
ആദ്യം ബാറ്റു ചെയ്ത പാകിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 316 റണ്‍സ് നേടിയിരുന്നു. മുപ്പത്തിനാലാം ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് എന്ന നിലയില്‍ ലങ്ക തോല്‍വിയെ മുന്നില്‍ കാണുന്ന നിമിഷമായിരുന്നു ഗാലറിയില്‍ അക്രമം അരങ്ങേറിയത്. തുടര്‍ന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തിയെങ്കിലും സംഭവം കൈവിട്ട് പോകുമെന്ന് തോന്നിയതിനെ തുടര്‍ന്ന് ശ്രീലങ്ക- പാകിസ്ഥാന്‍ താരങ്ങളെ ഡ്രസിംഗ് റൂമിലേക്ക് മാറ്റുകയായിരുന്നു.
20 മിനുറ്റ് നീണ്ട അനിശ്ചിതാവസ്ഥക്കൊടുവില്‍ അവസാനം തുടരുകയായിരുന്നു. കനത്ത സുരക്ഷയാണ് ഗാലറിയില്‍ ഏര്‍പ്പെടുത്തിയത്. മത്സരത്തില്‍ പാകിസ്ഥാന്‍ ശ്രീലങ്കയെ 135 റണ്‍സിന് പരാജയപ്പെടുത്തി.