അനുഷ്‌കയില്ലെങ്കിലും കുഴപ്പമില്ല; കോഹ്‌ലിയുടെ ഡാന്‍‌സിനൊപ്പം ചുവടുവച്ചത് മറ്റൊരു സുന്ദരിക്കുട്ടി

Webdunia
ചൊവ്വ, 29 ഓഗസ്റ്റ് 2017 (18:08 IST)
മുന്നില്‍ നിന്ന് നയിക്കുക എന്നതാണ് ഇന്ത്യന്‍ ടീം നായകന്‍ വിരാട് കോഹ്‌ലിയുടെ ശൈലി. ക്രിക്കറ്റിലായാലും ആഘോഷങ്ങളിലായാലും മുന്നില്‍ തന്നെയുണ്ടാകും. പാട്ടും ഡാന്‍‌സുമൊക്കെയായി കളം പിടിച്ചെടുക്കുന്നതില്‍ മിടുക്കന്‍ കൂടിയാണ് വിരാട് എന്നതില്‍ ആര്‍ക്കും സംശയമില്ല.

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര ഉറപ്പിച്ചതിന്റെ ആഘോഷം ഇന്ത്യന്‍ ക്യാമ്പില്‍ തുടരവെ ഒരു കുഞ്ഞു കൂട്ടുകാരിക്കൊപ്പം കോഹ്‌ലി നടത്തിയ മറ്റൊരു ഡാന്‍‌സ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. ഇന്ത്യന്‍ താരം മുഹമ്മദ് ഷമിയുടെ രണ്ടുവയസുകാരിയായ മകള്‍ ഐറാഹയാണ് കോഹ്‌ലിക്കൊപ്പം സ്‌റ്റേജ് കൈയിലെടുത്തത്.

ജര്‍മന്‍ പാട്ടുകാരന്‍ ലേ ബഗാമിന്റെ ‘ഐ ഗോട്ട് എ ഗേള്‍’ എന്ന പാട്ടിനൊപ്പമാണ് കോഹ്‌ലിയുടെയും ഐറാഹയുടെയും നൃത്തം. 25 സെക്കന്റുള്ള വീഡിയോയില്‍ കോഹ്‌ലിയുടെ ചുവടുകള്‍ ഐറാഹ് അനുകരിക്കാന്‍ ശ്രമിക്കുന്നത് കാണാം. മുഹമ്മദ് ഷമി തന്നെയാണ് ഈ വീഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

അനുബന്ധ വാര്‍ത്തകള്‍

Next Article