ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന് ഹാന്കോമ്പിനെതിരെ ഇന്ത്യന്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജ എറിഞ്ഞ പന്ത് പൊട്ടിച്ചിരിക്ക് വഴിവച്ചു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കൊപ്പം അമ്പയറും ചിരിയില്‍ പങ്കു ചേര്‍ന്നു.
ഹാന്കോമ്പിനെതിരെ 51മത് ഓവര്‍ എറിഞ്ഞ ജഡേജയുടെ കൈയില്‍ നിന്ന് പന്ത് വഴുതി. പന്ത് പിച്ചില്‍ കുത്തി കുത്തിയായിരുന്നു ബാറ്റ്സ്മാന് ലഭിച്ചത്. ബൌണ്ടറി ലക്ഷ്യമാക്കി വന്‍ ഷോട്ടിന് ശ്രമിച്ച ഹാന്കോമ്പിന് ബോള്‍ നേരിടുന്നതില്‍ പിഴച്ചു.
ഹാന്കോമ്പിന്റെ ബാറ്റില്‍ ഉരസിയ പന്ത് വൃദ്ധിമാന്‍ സാഹ ഗ്ലൗസിലൊതുക്കിയതോടെ സാഹയും കൂട്ടരും വിക്കറ്റിനായി അപ്പീല്‍ മുഴക്കി. എന്നാല്‍ ഈ പന്തില്‍ ഒന്നും പറയാന്‍ പറ്റില്ലെന്നായിരുന്നു അമ്പയറുടെ നിഗമനം. ഇതോടെയാണ് അപ്പീലുകള്‍ പൊട്ടിച്ചിരിക്ക് വഴിമാറിയത്.