ഇന്ത്യക്കെതിരായ പരമ്പരയിലെ ആദ്യ ടെസ്‌റ്റിനായി നിര്‍മിച്ച പൂനെയിലെ പിച്ചിനെതിരെ ഓസ്‌ട്രേലിയന്‍ നായകന്‍ സ്‌റ്റീവ് സ്‌മിത്ത്. ഇതുപോലൊരു പിച്ച് ഞാന്‍ ആദ്യമായിട്ടാണ് കാണുന്നത്. ഇന്ത്യയെ സഹായിക്കുന്ന തരത്തില്‍ സ്‌പിന്നിന് അനുകൂലമായ പിച്ചാണ് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ആദ്യ ഓവര്‍ മുതല്‍ പന്തു തിരിഞ്ഞു തുടങ്ങുന്ന വിധത്തിലാണ് പിച്ചിന്റെ ഘടന. സ്‌പിന്നര്‍മാര്‍ക്ക് സഹായിക്കുകയും പേസ് ബോളര്‍മാര്‍ക്ക് യാതൊരു സഹായവും നല്‍കാത്തതാണ് ഈ പിച്ച്. ആദ്യ ഓവര്‍ മുതല്‍ പന്ത് കുത്തി തിരിയുമെന്ന് ഉറപ്പാണെന്നും സ്‌മിത്ത് ആരോപിച്ചു.
അതേസമയം, അവസാന വിവരം ലഭിക്കുമ്പോള്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ റണ്‍സ് കണ്ടെത്താല്‍ വിഷമിക്കുകയാണ്. ചായയ്‌ക്കായി പിരിയുമ്പോള്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 153 റണ്‍സ് എന്ന നിലയിലാണ് സന്ദര്‍ശകര്‍. നാല് മത്സരങ്ങളാണ് ടെസ്റ്റ് പരമ്പരയിലുളളത്.