ലോർഡ്‌സിൽ അരങ്ങേറ്റത്തിൽ തന്നെ സെഞ്ചുറി, ഇടംകയ്യൻമാർ, ജനിച്ച ദിവസം പോലും ഒന്ന്: ഗാംഗുലിയും കോൺവേയും തമ്മിൽ അസാധാരണമായ സാമ്യങ്ങൾ

Webdunia
വെള്ളി, 4 ജൂണ്‍ 2021 (16:19 IST)
ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസീലന്‍ഡിനുവേണ്ടി സെഞ്ച്വറി നേടി അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിലും തന്റെ വരവറിയിച്ചിരിക്കുകയാണ് ന്യൂസിലൻഡിന്റെ പുത്തൻ താരോദയമായ ഡിവോൺ കോൺവേ. അരങ്ങേറ്റ ടെസ്റ്റിൽ ഡബിൾ സെഞ്ചുറി നേടിയ ന്യൂസിലൻഡ് താരത്തിന് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയുമായുള്ള സാമ്യതകളാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തിന്റെ ചർച്ച.
 
ലോർഡ്സിൽ ഗാംഗുലിയുടെ 25 വർഷം പഴക്കമുള്ള റെക്കോഡാണ് കോണ്‍വെ തിരുത്തിയത്. 1996ല്‍ ലോര്‍ഡ്‌സില്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ഗാംഗുലി 131 റണ്‍സാണ് നേടിയത്. ഇതിനെ മറികടന്നാണ് കോണ്‍വെ ലോര്‍ഡ്‌സിലെ അരങ്ങേറ്റക്കാരന്റെ മികച്ച സ്‌കോറെന്ന റെക്കോഡ് നേടിയത്. ഗാംഗുലിയും കോൺവേയും തമ്മിലുള്ള സാമ്യതകളാണ് ക്രിക്കറ്റ് ആരാധകരെ അത്ഭുതപ്പെടുത്തുന്നത്. 
 
1991 ജൂലൈ എട്ടിനാണ് കോണ്‍വെയുടെ ജനനം. സൗരവ് ഗാംഗുലി 1972 ജൂലൈ എട്ടിന് തന്നെയാണ് ജനിച്ചത്. ഇരുവരും ഇടം കൈയന്‍ ഓപ്പണര്‍മാരാണെന്നതാണ് മറ്റൊരു സാമ്യത. ഇരുവരുടെയും അന്താരാഷ്ട്ര അരങ്ങേറ്റം വെസ്റ്റിൻഡീസിനെതിരെയായിരുന്നു.രണ്ട് താരങ്ങളുടെയും ടെസ്റ്റ് അരങ്ങേറ്റം ഇംഗ്ലണ്ടിനെതിരെയായിരുന്നു എന്നതാണ് മറ്റൊരു സാമ്യത. ഇത് കൂടാതെ ഗാംഗുലിയുടെ ഏകദിന അരങ്ങേറ്റ ക്യാപ് 84 ആയിരുന്നു.ടി20യില്‍ കോണ്‍വെയുടെ അരങ്ങേറ്റ ക്യാപും 84ആണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article