ഇന്ത്യൻ ടീമിലെ കംപ്ലീറ്റ് അത്‌ലറ്റ് ജഡ്ഡുവോ കോലിയോ അല്ല: ഇന്ത്യൻ ഫീൽഡിങ് കോച്ച് പറയുന്നു

ബുധന്‍, 2 ജൂണ്‍ 2021 (20:31 IST)
ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച അത്‌ലീറ്റ് യുവതാരം ശുഭ്‌മാൻ ഗില്ലാണെന്ന് ഇന്ത്യൻ ഫീൽഡിങ് കോച്ച് ആർ ശ്രീധർ. താൻ കണ്ടതിൽ വെച്ച് ഏറ്റവും കംപ്ലീറ്റായ അത്‌ലറ്റണ് ഗില്ലെന്നാണ് ശ്രീധറിന്റെ വിശേഷണം. താരത്തിന്റെ കണ്ണുകളും കൈകളും തമ്മിലുള്ള ഏകോപനം വിസ്മയിപ്പിക്കുന്നതാണെന്നും ശ്രീധര്‍ ചൂണ്ടിക്കാട്ടി.
 
നിലവിൽ ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യക്കു വേണ്ടി കളിക്കാന്‍ തയ്യാറെടുക്കുകയാണ് ഗില്‍.ഗില്ലിനെപ്പോലെ എല്ലാം തികഞ്ഞ ഒരു അത്‌ലറ്റിനെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. അവന്‍ മെലിഞ്ഞിട്ടാണ്, ഉയരമുണ്ട്, അതിവേഗം ഓടാന്‍ കഴിയും കൂടാതെ കണ്ണുകളും കൈയും തമ്മില്‍ മികച്ച ഏകോപനവുമാണ് ശ്രീധർ പറയുന്നു.
 
ഗില്ലിന്റെ കൈകളും കണ്ണും തമ്മിലുള്ള ഏകോപനം, റിഫ്‌ളക്‌സുകള്‍, ബോളിലേക്കുള്ള വേഗം, അകലെ നിന്നും ത്രോ ചെയ്യാനുള്ള കഴിവ് തുടങ്ങിയവെല്ലാം മികച്ചതാണെന്നും ശ്രീധർ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍