ടി20 ലോകകപ്പ് എവിടെ? വേദി കണ്ടെത്താൻ ബിസിസിഐക്ക് ജൂൺ 28 വരെ സമയം

ബുധന്‍, 2 ജൂണ്‍ 2021 (17:11 IST)
ടി20 ലോകകപ്പ് ഇന്ത്യയിൽ നടത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ തീരുമാനമെടുക്കാൻ ബിസിസിഐക്ക് ജൂൺ 28 വരെ സമയം. ജൂൺ 28നകം ഇക്കാര്യത്തിൽ തീരുമാനം എടുക്കണമെന്നാണ് ഐസിസി നിർദേശം .
 
അതേസമയം ഐപിഎൽ പതിനാലാം സീസണിൽ അവശേഷിക്കുന്ന മത്സരങ്ങൾ യുഎഇയിൽ സെപ്തംബർ-ഒക്ടോബർ വിൻഡോയിൽ നടത്താൻ തീരുമാനമായി.31 മത്സരങ്ങളാണ് ഇനി ഐപിഎലിൽ നാക്കിയുള്ളത്. കൃത്യമായ തീയതികളെപ്പറ്റി ബിസിസിഐ അറിയിച്ചിട്ടില്ല.സെപ്തംബർ 18 മുതൽ ഒക്ടോബർ 10 വരെയാവും മത്സരങ്ങളെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
 
ടി20 ലോകകപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഓസ്ട്രേലിയ,ഇംഗ്ലണ്ട് ബംഗ്ലാദേശ്, ന്യൂസിലൻഡ് താരങ്ങൾ ഐപിഎല്ലിൽ എത്തില്ലെന്നാണ് സൂചന.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍