Shubman Gill: അത് അടിവസ്ത്രം, പണിയാകില്ല; ഗില്ലിന്റെ 'നൈക്ക്' വെസ്റ്റ് വിവാദം

രേണുക വേണു

തിങ്കള്‍, 7 ജൂലൈ 2025 (09:59 IST)
Shubman Gill: എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിന്റെ നാലാം ദിനം ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്‍ നൈക്കിന്റെ വെസ്റ്റ് ധരിച്ചുവന്നത് വലിയ വാര്‍ത്തയായിരുന്നു. ഇന്ത്യയുടെ ജേഴ്‌സി, കിറ്റ്‌സ് എന്നിവയുടെ സ്‌പോണസര്‍ഷിപ്പ് 'അഡിഡാസി'നാണ്. എന്നാല്‍ ഇന്ത്യന്‍ നായകന്‍ നൈക്ക് വെസ്റ്റ് ധരിച്ചു പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടത് ക്രിക്കറ്റ് ആരാധകരില്‍ കണ്‍ഫ്യൂഷനുണ്ടാക്കി. 
 
നാലാം ദിനത്തിന്റെ അവസാന സെഷനില്‍ ഇന്ത്യയുടെ ഡിക്ലറേഷന്‍ കോളിനായാണ് ഗില്‍ സ്‌പോര്‍ട്‌സ് ബ്രാന്‍ഡായ 'നൈക്ക്' വെസ്റ്റ് ധരിച്ചെത്തിയത്. ബിസിസിഐയുമായി അഞ്ച് വര്‍ഷത്തെ സ്‌പോണസര്‍ഷിപ്പ് കരാറാണ് അഡിഡാസിനുള്ളത്. അതിനാല്‍ തന്നെ അഡിഡാസിനു പകരം നൈക്ക് ധരിച്ചെത്തിയ ഇന്ത്യന്‍ നായകനെതിരെയ നടപടിയോ പിഴയോ ഉണ്ടായേക്കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 
 
എന്നാല്‍ നൈക്കിന്റെ വെസ്റ്റ് ധരിച്ചത് ഗില്ലിനു ഒരുതരത്തിലും പണിയാകില്ല. കാരണം ഗില്‍ ധരിച്ചിരിക്കുന്ന വെസ്റ്റ് പൂര്‍ണമായും അടിവസ്ത്രത്തിന്റെ പരിധിയിലാണ് വരുന്നത്. താരങ്ങളുടെ ഇന്നര്‍വെയര്‍ (അടിവസ്ത്രം) ഏതായിരിക്കണമെന്ന് കിറ്റ് സ്‌പോണസര്‍ഷിപ്പില്‍ പരാമര്‍ശിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇതിനെതിരെ നടപടിയെടുക്കാന്‍ യാതൊരു സാധ്യതയുമില്ലെന്നാണ് ബിസിസിഐയുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2028 മാര്‍ച്ച് വരെയാണ് അഡിഡാസുമായി ബിസിസിഐയുടെ കരാര്‍. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍