രോഹിത്തിന്റെ അഭാവം തിരിച്ചടിയായി; തന്ത്രങ്ങള്‍ മെനയുന്നതില്‍ പരാജയപ്പെട്ട് പൊള്ളാര്‍ഡ്

Webdunia
തിങ്കള്‍, 20 സെപ്‌റ്റംബര്‍ 2021 (10:44 IST)
ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് തോല്‍ക്കാന്‍ കാരണം നായകന്‍ കിറോണ്‍ പൊള്ളാര്‍ഡിന്റെ തന്ത്രങ്ങള്‍ പാളിയതുകൊണ്ടാണെന്ന് ആരാധകരുടെ വിമര്‍ശനം. രോഹിത് ശര്‍മയുടെ അഭാവം ടീമിന് തിരിച്ചടിയായെന്നും ആരാധകര്‍ പറയുന്നു. ബൗളിങ് മാറ്റങ്ങള്‍ കൊണ്ടുവരുന്നതില്‍ രോഹിത് ഏറെ മിടുക്കുള്ള നായകനാണെന്നും പൊള്ളാര്‍ഡ് ഇക്കാര്യത്തില്‍ പരാജയപ്പെട്ടെന്നുമാണ് ആരാധകരുടെ പ്രധാന വിമര്‍ശനം. 
 
നായകസ്ഥാനത്ത് രോഹിത് ശര്‍മയും മധ്യനിരയില്‍ ഹാര്‍ദിക് പാണ്ഡ്യയും തിരിച്ചെത്തുന്നതോടെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് മുംബൈ ആരാധകര്‍ പറയുന്നത്. 
 
ജസ്പ്രീത് ബുംറയുടെ അവസാന മൂന്ന് ഓവറുകള്‍ അവസാനത്തേക്ക് വച്ചത് ശരിയായില്ലെന്നും പൊള്ളാര്‍ഡിന്റെ തന്ത്രങ്ങള്‍ പാളിയതിനു ഉദാഹരണമാണ് ഇതെന്നും വെസ്റ്റ് ഇന്‍ഡീസ് മുന്‍ നായകന്‍ ബ്രയാന്‍ ലാറ വിമര്‍ശിച്ചു. 24-4 എന്ന നിലയില്‍ തകര്‍ന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന് മത്സരത്തിലേക്ക് തിരിച്ചുവരാന്‍ അവസരമൊരുക്കുകയാണ് പൊള്ളാര്‍ഡ് ചെയ്തതെന്നാണ് ലാറയുടെ വിമര്‍ശനം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article