ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത; സൂപ്പര്‍താരം കളിക്കും

ബുധന്‍, 15 സെപ്‌റ്റംബര്‍ 2021 (10:22 IST)
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. സൂപ്പര്‍താരം ഫാഫ് ഡുപ്ലെസിസ് യുഎഇയില്‍ നടക്കുന്ന രണ്ടാംപാദ മത്സരങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിക്കും. കരീബിയന്‍ പ്രീമിയര്‍ ലീഗിനിടെ ഡുപ്ലെസിസിന് പരുക്കേറ്റിരുന്നു. ഇതേ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു താരം. സെപ്റ്റംബര്‍ 19 മുതല്‍ യുഎഇയില്‍ ആരംഭിക്കാനിരിക്കുന്ന ഐപിഎല്‍ രണ്ടാംപാദത്തില്‍ ഡുപ്ലെസിസ് കളിച്ചേക്കില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ഡുപ്ലെസിസിന്റെ പരുക്ക് ഭേദമായെന്നും സൂപ്പര്‍ കിങ്‌സിനായി ഓപ്പണര്‍ റോളില്‍ അദ്ദേഹം കളിക്കാനിറങ്ങുമെന്നും ടീം മാനേജ്‌മെന്റ് വ്യക്തമാക്കി. ഐപിഎല്‍ 2021 സീസണില്‍ ഏഴ് കളികളില്‍ നിന്ന് 320 റണ്‍സാണ് ഡുപ്ലെസിസ് നേടിയിരിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍