ഐപിഎല്ലിൽ മികച്ച ബാറ്റിങ് റെക്കോഡ് സ്വന്തമായിട്ടുള്ള താരമാണ് ചെന്നൈ സൂപ്പർ കിങ്‌സിന്റെ മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന. ഐപിഎല്ലിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായി കണക്കാക്കപ്പെടുന്ന റെയ്‌ന ചെന്നൈ ജേഴ്‌സിയിലെ സ്ഥിരതാരമാണ്. ചെന്നൈ ഐപിഎൽ കളിക്കാതിരുന്ന 2015,16 സീസണുകളിൽ മാത്രമാണ് റെയ്‌ന മറ്റൊരു ടീമിനായി കളിച്ചിട്ടുള്ളത്.