തീരുമാനം അതിഗംഭീരം: ലോകകപ്പിൽ ധോണിയെ ഉപദേഷ്‌ടാവാക്കാനുള്ള തീരുമാനത്തിന് കയ്യടിച്ച് റെയ്‌ന

വ്യാഴം, 9 സെപ്‌റ്റംബര്‍ 2021 (21:47 IST)
ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഉപദേഷ്‌ടാവായി ഇതിഹാസനായകൻ മഹേന്ദ്രസിങ് ധോണി‌‌യെ ചുമതലപ്പെടുത്തിയത് അതിഗംഭീരമായ തീരുമാനമെന്ന് സുരേഷ് റെയ്‌ന.വളരെ സന്തുലിതമായ ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നതെന്നും വരുന്ന ടി20 ലോകകപ്പില്‍ ടീം ഇന്ത്യക്ക് എല്ലാ ആശംസകളും നേരുന്നുവെന്നും റെയ്‌ന ട്വീറ്റ് ചെയ്‌തു.
 
ദുബൈയിൽ വെച്ച് എംഎസ് ധോണിയുമായി സംസാരിച്ചുവെന്നും  ലോകകപ്പിനുള്ള ടീമിന്‍റെ ഉപദേഷ്‌ടാവായി പ്രവര്‍ത്തിക്കാനുള്ള തീരുമാനം ധോണി സ്വീകരിച്ചുവെന്നും ബിസിസിഐ ഭാരവാഹികൾ, ഇന്ത്യൻ ടീം നായകൻ വിരാട് കോലി ഉപനായകന്‍ രോഹിത് ശര്‍മ്മ, പരിശീലകന്‍ രവി ശാസ്‌ത്രി എന്നിവരുമായി സംസാരിച്ചപ്പോഴും അനുകൂലനിലപാടാണ് ലഭിച്ചതെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. 
 
ഇന്ത്യയെ മൂന്ന് ഐസിസി കപ്പുകളിൽ വിജയിയാക്കിയതിന്റെ പരിചയസമ്പത്ത് ഉപയോഗപ്പെടുത്തുകയാണ് ബിസിസിഐയുടെ ലക്ഷ്യം. കളിക്കളത്തിൽ കോലിയും പിള്ളേരും തകർക്കുമ്പോൾ തന്ത്രങ്ങളുമായി ധോണി കൂടിയെത്തുന്നത് ഇന്ത്യൻ ടീമിന് തന്നെ ഉണർവേകുമെന്നാണ് ആരാധകരും കരുതുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍