സെലക്ടര്‍മാര്‍ അപ്രധാന ടൂര്‍ണമെന്റുകളില്‍ മാത്രം സഞ്ജുവിനെ ടീമിലെടുക്കുന്നു, വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം

ഞായര്‍, 17 ഡിസം‌ബര്‍ 2023 (18:36 IST)
ഏഷ്യാകപ്പിലും ഏകദിന ലോകകപ്പിലും തഴയപ്പെട്ട മലയാളി താരം സഞ്ജു സാംസണ്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലൂടെ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ടീമിലെത്തുന്നതിന് മുന്‍പ് വിജയ് ഹസാരെ ട്രോഫിയില്‍ ഭേദപ്പെട്ട പ്രകടനമായിരുന്നു താരം നടത്തിയത്. ഈ വര്‍ഷം ടി20 ലോകകപ്പ് ഈ വര്‍ഷം നടക്കാനിരിക്കെ ഇന്ത്യയുടെ ടി20 പദ്ധതികളില്‍ സഞ്ജു ഭാഗമല്ല. പകരം ഏകദിനങ്ങളിലാണ് താരത്തെ ഇന്ത്യ പരിഗണിക്കുന്നത്.
 
ഇപ്പോഴിതാ സഞ്ജുവിനെ ഇന്ത്യ ടീമിലെടുക്കുന്നത് ആ വര്‍ഷം പ്രാധാന്യമില്ലാത്ത ഫോര്‍മാറ്റില്‍ മാത്രമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ ആകാശ് ചോപ്ര. ഓരോ വര്‍ഷവും സഞ്ജുവിനെ ടീമിലെടുക്കുന്നത് ആ വര്‍ഷത്തില്‍ യാതൊരു പ്രാധാന്യവുമില്ലാത്ത ഫോര്‍മാറ്റിലാണ്. ടി20 ലോകകപ്പ് നടന്ന വര്‍ഷം ഏകദിനത്തിലാണ് താരത്തിന് അവസരം നല്‍കിയത്. ഏകദിന ലോകകപ്പ് നടന്ന വര്‍ഷം ടി20 ഫോര്‍മാറ്റിലും അവസരങ്ങള്‍ നല്‍കി. ഇപ്പോഴിതാ ഏകദിന ലോകകപ്പ് കഴിഞ്ഞപ്പോള്‍ ഏകദിനടീമിലേക്ക് സഞ്ജുവിന് പരിഗണന ലഭിക്കുന്നു.ഇത് സഞ്ജു എപ്പോഴും ഇന്ത്യന്‍ ടീമിലുണ്ടെന്ന സൂചന സൃഷ്ടിക്കുകയും എന്നാല്‍ പ്രധാന ടൂര്‍ണമെന്റുകളിലേക്ക് താരത്തിന് അവസരം ലഭിക്കാതിരിക്കുകയും ചെയ്യുന്നു. ആകാശ് ചോപ്ര

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍