Sanju Samson: ഏഷ്യാ കപ്പ് ടീമില്‍ ഇടം പിടിക്കാതിരുന്ന മലയാളി താരം സഞ്ജു സാംസണ്‍ ഏകദിന ലോകകപ്പ് ടീമിലേക്കും പരിഗണിക്കപ്പെടില്ല. ഏഷ്യാ കപ്പിനായി പ്രഖ്യാപിച്ച 17 അംഗ സ്‌ക്വാഡില്‍ നിന്നായിരിക്കും ഏകദിന ലോകകപ്പിനുള്ള 15 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിക്കുക. ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടായിരിക്കും ഏഷ്യാ കപ്പ് ടീം പ്രഖ്യാപനമെന്ന് നേരത്തെ തന്നെ ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.
ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ സ്റ്റാന്‍ഡ് ബൈ താരമായാണ് സഞ്ജു ഇടം പിടിച്ചിരിക്കുന്നത്. ഏതെങ്കിലും താരത്തിനു പരുക്ക് പറ്റി പിന്മാറിയാല്‍ മാത്രമേ പകരക്കാരനായി സഞ്ജു ഇനി പ്രധാന സ്‌ക്വാഡില്‍ എത്തൂ. ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ പദ്ധതികളില്‍ സഞ്ജു ഭാഗമല്ലെന്നാണ് ഏഷ്യാ കപ്പ് ടീം പ്രഖ്യാപനത്തില്‍ നിന്ന് വ്യക്തമാകുന്നത്.
ഏഷ്യാ കപ്പ് ടീമില്‍ ഇടം പിടിച്ച തിലക് വര്‍മ ഇതുവരെ ഇന്ത്യക്കായി ഒരു ഏകദിനം പോലും കളിച്ചിട്ടില്ല. സൂര്യകുമാര്‍ യാദവിനാകട്ടെ 26 മത്സരങ്ങളില്‍ നിന്ന് 24 മാത്രമാണ് ശരാശരി. ഇഷാന്‍ കിഷന്റെ പ്രകടനം സഞ്ജുവിനേക്കാള്‍ താഴെയാണ്. എന്നിട്ടും ഇവര്‍ക്ക് വേണ്ടി ഏഷ്യാ കപ്പില്‍ നിന്ന് സെലക്ടര്‍മാര്‍ സഞ്ജുവിനെ തഴഞ്ഞു.