ഒരു രജനീ ഫാനിന് ഇതിനപ്പുറം എന്ത് വേണം? അയര്‍ലന്‍ഡിലെ ജയ്‌ലര്‍ ഷോയില്‍ പ്രത്യേക അതിഥിയായി സഞ്ജു

തിങ്കള്‍, 21 ഓഗസ്റ്റ് 2023 (18:47 IST)
തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ ഹിറ്റ് ചിത്രം ജയ്‌ലറിന്റെ പ്രദര്‍ശനത്തില്‍ പ്രത്യേക അതിഥിയായി പങ്കെടുത്ത് മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണ്‍. അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കായി എത്തിയപ്പോഴാണ് ഡബ്ലിനില്‍ വെച്ച് സഞ്ജു സൂപ്പര്‍ സ്റ്റാറിന്റെ ജയ്‌ലര്‍ കണ്ടത്. ഇന്ത്യ അയര്‍ലന്‍ഡ് രണ്ടാം ടി20ക്കിടെ കമന്റേറ്ററായ നീല്‍ ഒബ്രിയാനാണ് ഇക്കാര്യം അറിയിച്ചത്. രജനീകാന്തിന്റെ കടുത്ത ആരാധകനാണ് സഞ്ജു.
 
അതേസമയം ബോക്‌സോഫീസില്‍ അഞ്ഞൂറ് കോടിയും കടന്ന് കുതിക്കുകയാണ് രജനീചിത്രം. ക്രിക്കറ്റിന്റെ തിരക്കുകള്‍ക്കിടയിലാണ് സൂപ്പര്‍ താരത്തിന്റെ ഹിറ്റ് ചിത്രം കാണാന്‍ സഞ്ജു എത്തിയത്. രജനീകാന്തിന്റെ കടുത്ത ആരാധകനായ സഞ്ജു ഈ വര്‍ഷമാദ്യം അദ്ദേഹത്തിന്റെ വീട്ടില്‍ പോയി സൂപ്പര്‍താരത്തെ കണ്ടിരുന്നു. തലൈവര്‍ വീട്ടിലേക്ക് ക്ഷണിച്ചു എന്ന തലക്കെട്ടോടെ സഞ്ജു രജനീകാന്തിനൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍