ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 മത്സരങ്ങളില്‍ സഞ്ജു കളിക്കും

Webdunia
ഞായര്‍, 25 ജൂലൈ 2021 (09:40 IST)
ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ മലയാളി താരം സഞ്ജു സാംസണ്‍ കളിക്കും. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആയി ഇഷാന്‍ കിഷനെ പരിഗണിച്ചാലും സഞ്ജു ടീമിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. മികച്ച ഫീല്‍ഡര്‍ കൂടിയായതിനാലാണ് സഞ്ജുവിനെ ട്വന്റി 20 പരമ്പരയിലേക്ക് പരിഗണിക്കുന്നത്. ഇന്ത്യയ്ക്കായി നേരത്തെയും ട്വന്റി 20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് സഞ്ജു. ഐപിഎല്ലിലെ മികച്ച പ്രകടനങ്ങളും സഞ്ജുവിന് ഗുണം ചെയ്യും. നാലാം നമ്പര്‍ ബാറ്റ്‌സ്മാനായി സഞ്ജുവിനെ ഇറക്കാനാണ് സാധ്യത. ഇന്ന് ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരം. മൂന്നാം ഏകദിനത്തില്‍ 46 പന്തില്‍ 46 റണ്‍സ് നേടി സഞ്ജു മികവ് തെളിയിച്ചിരുന്നു.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article