ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ നേടിയ തകര്‍പ്പന്‍ സെഞ്ചുറിക്ക് പിന്നാലെ ഐസിസി ടി20 റാങ്കിംഗില്‍ വമ്പന്‍ കുതിപ്പ് നടത്തി മലയാളി താരം സഞ്ജു സാംസണ്‍. ടി20 ബാറ്റിംഗ് റാങ്കിംഗില്‍ 91 സ്ഥാനങ്ങള്‍ മുന്നിലേക്ക് കയറിയ സഞ്ജു ലിസ്റ്റില്‍ 65മത് സ്ഥാനത്താണ്. സഞ്ജുവിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗാണിത്.