പരിക്കേറ്റവര്‍ തിരിച്ചെത്തുന്നു, സഞ്ജുവിന്റെ ഭാവി തുലാസില്‍

Webdunia
തിങ്കള്‍, 17 ജൂലൈ 2023 (19:13 IST)
ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടം പിടിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഇന്ത്യന്‍ ടീമിലെ പ്രമുഖ താരങ്ങളായ കെ എല്‍ രാഹുല്‍,ശ്രേയസ് അയ്യര്‍,റിഷഭ് പന്ത് എന്നീ താരങ്ങളുടെ പരിക്കാണ് സഞ്ജുവിന് സാധ്യത നല്‍കുന്നത്. എന്നാല്‍ ഏഷ്യാകപ്പിലൂടെ റിഷഭ് പന്ത് ഒഴികെയുള്ള താരങ്ങള്‍ ടീമിലേക്ക് മടങ്ങിയെത്തുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ അത് ഏറ്റവും മോശമായി ബാധിക്കുക മലയാളി താരത്തെയാകും.
 
രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്നായിരിക്കും ഏഷ്യാകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണ്‍ ചെയ്യുക. മൂന്നാമനായി കോലിയെത്തുമ്പോള്‍ നാലാം സ്ഥാനത്ത് ആര് ഇറങ്ങുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. 2019ലെ ലോകകപ്പിലും ഇന്ത്യയെ പ്രതിസന്ധിയിലാക്കിയത് കൃത്യമായ ഒരു നാലാം നമ്പറുകാരന്റെ അഭാവമായിരുന്നു.ഈ ലോകകപ്പിലും സ്ഥിതി വ്യത്യസ്തമല്ല. ശ്രേയസ് അയ്യരായിരുന്നു നേരത്തെ ഇന്ത്യന്‍ ടീമിലെ നാലാം നമ്പര്‍ താരം. ശ്രേയസിന്റെ അഭാവത്തില്‍ സഞ്ജു സാംസണെ ഈ റോളിലേക്ക് പരിഗണിക്കാന്‍ സാധ്യതയേറെയാണ്. അഞ്ചാമനായി കെ എല്‍ രാഹുല്‍ മികച്ച പ്രകടനം നടത്തുന്നതിനാല്‍ രാഹുല്‍ അഞ്ചാം സ്ഥാനത്ത് തന്നെയാകും കളിക്കാനിറങ്ങുക.

അനുബന്ധ വാര്‍ത്തകള്‍

Next Article