ഒക്ടോബറില്‍ ആരംഭിക്കുന്ന ഏകദിന ലോകകപ്പിനായി സീനിയര്‍ ദേശീയ ടീമിനെ ഇന്ത്യയിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ച് മുന്‍ പാകിസ്ഥാന് നായകനായ മിസ് ബ ഉള് ഹഖ്. ലോകകപ്പിനായി പാകിസ്ഥാന് ഇന്ത്യയിലേക്ക് പോകുന്നില്ലെങ്കില്‍ അത് രാജ്യത്തെ ക്രിക്കറ്റിനും ആരാധകര്‍ക്കും നിരാശയാകും നല്‍കുകയെന്നും മിസ്ബ പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മില്‍ മറ്റ് കായിക ഇനങ്ങളില്‍ കളികള്‍ നടക്കുന്നുണ്ട്. എന്തുകൊണ്ട് ക്രിക്കറ്റില്‍ അത് പാടില്ല. എന്തുകൊണ്ടാണ് ക്രിക്കറ്റിനെ രാഷ്ട്രീയമായി ബന്ധിപ്പിക്കുന്നത്. ആരാധകര്‍ക്ക് അവരുടെ ടീമുകള്‍ പരസ്പരം കാണാനുള്ള അവസരം നഷ്ടപ്പെടുത്തുന്നത് അന്യായമാണ്. അത് പാകിസ്ഥാനെയും ഇന്ത്യന്‍ ക്രിക്കറ്റിനെയും പിന്തുണയ്ക്കുന്ന ആളുകളോട് ചെയ്യുന്ന അനീതിയാണ് മിസ്ബ പറഞ്ഞു.