ബുമ്ര തിരികെയെത്തിയേക്കും, പക്ഷേ ശ്രേയസ് എത്താന്‍ വൈകും

ഞായര്‍, 16 ജൂലൈ 2023 (09:13 IST)
ഏഷ്യാകപ്പ് ടീം തെരെഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യയ്ക്ക് വലിയ തലവേദനയായി ശ്രേയസ് അയ്യരുടെ പരിക്ക്. ശ്രേയസിന് കടുത്ത പുറംവേദന അനുഭവപ്പെടുന്നതായും ക്രിക്കറ്റിലേക്ക് എപ്പോള്‍ തിരിച്ചെത്താനാകുമെന്ന് വ്യക്തമല്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതോടെ ഏഷ്യാകപ്പില്‍ ശ്രേയസ് അയ്യര്‍ കളിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. ശസ്ത്രക്രിയയ്ക്ക് ശേഷം ബെംഗളുരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് ശ്രേയസ് അയ്യരുള്ളത്.
 
ലോകകപ്പ് ആവുമ്പോഴേക്കും ടീമിലേക്ക് ശ്രേയസ് മടങ്ങിയെത്തുമെന്ന് നേരത്തെ ബിസിസിഐ പ്രതീക്ഷ പങ്കുവെച്ചിരുന്നു. ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ഗവാസ്‌കര്‍ ട്രോഫിക്കിടെയാണ് ശ്രേയസ് അയ്യര്‍ക്ക് പുറംവേദന അനുഭവപ്പെട്ടത്. ഓസ്‌ട്രേലിയക്കെതിരായ അഹമ്മദാബാദ് ടെസ്റ്റില്‍ 2 ദിവസം കളിച്ച താരത്തിന് കടുത്ത പുറംവേദനയെ തുടര്‍ന്ന് മൈതാനത്തിലിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഐപിഎല്ലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും പരിക്കിനെ തുടര്‍ന്ന് താരത്തിന് നഷ്ടമായിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍