ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയ്ക്ക് പൂ പറിക്കുന്നത് പോലെ ഈസി, എതിരാളികളായി ദുര്‍ബലര്‍ മാത്രം

ഞായര്‍, 16 ജൂലൈ 2023 (09:06 IST)
ഏഷ്യന്‍ ഗെയിംസിലെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ പുരുഷ ടീമിന് കാര്യങ്ങള്‍ എളുപ്പമാകും. 18 ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റാണെങ്കിലും ഇന്ത്യയോട് കിടപിടിക്കാവുന്ന ടീമുകള്‍ ടൂര്‍ണമെന്റില്‍ തന്നെ ഇല്ലെന്ന് പറയാം. ജൂണ്‍ 1 പ്രകാരമുള്ള ഐസിസി റാങ്കിംഗില്‍ ഏറെ മുന്നെ ഉള്ളതിനാല്‍ തന്നെ ഇന്ത്യയ്ക്ക് മത്സരങ്ങളില്ലാതെ നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ കളിക്കാനാകും. ആദ്യമായാണ് ബിസിസിഐ ഏഷ്യാഡിന് ക്രിക്കറ്റ് ടീമിനെ അയക്കുന്നത്. ഇഞ്ചിയോണില്‍ നടന്ന കഴിഞ്ഞ ഏഷ്യാഡില്‍ ശ്രീലങ്കയ്ക്കായിരുന്നു കിരീടം.
 
റുതുരാജ് ഗെയ്ക്ക്വാദിന്റെ നേതൃത്വത്തില്‍ 15 അംഗ സ്‌ക്വാഡിനെയാണ് ഇന്ത്യ ഏഷ്യാഡിന് അയയ്ക്കുന്നത്. അഞ്ച് സ്റ്റാന്‍ഡ് ബൈ താരങ്ങളും ടീമിനൊപ്പമുണ്ട്. ഒക്ടോബറില്‍ ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നതിനാല്‍ പ്രധാന ഇന്ത്യന്‍ താരങ്ങളെല്ലാം സീനിയര്‍ ടീമിനൊപ്പമാണ്. ഇന്ത്യയുടെ രണ്ടാം നിര ടീമാണ് ഏഷ്യാഡില്‍ കളിക്കുന്നതെങ്കിലും ടൂര്‍ണമെന്റിലെ മറ്റ് ടീമുകളേക്കാള്‍ ശക്തമാണ് ഇന്ത്യന്‍ നിര.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍