റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസ്വേന്ദ്ര ചെഹല്‍. ടീമില്‍ നിന്നും ഒഴിവാക്കിയ ശെഷം ലേലത്തിന് മുന്‍പ് ബാംഗ്ലൂര്‍ ടീമില്‍ നിന്നും തന്നെയാരും വിളിച്ചില്ലെന്നും 8 വര്‍ഷമായി അവിടെ കളിച്ചിട്ടും ഇങ്ങനത്തെ അനുഭവമുണ്ടായതില്‍ വളരെയധികം വിഷമമുണ്ടെന്നും ചെഹല്‍ തുറന്ന് പറഞ്ഞു.
ആര്‍സിബിയിലാണ് ഞാന്‍ കളി തുടങ്ങിയത്. 8 വര്‍ഷത്തോളം ഞാന്‍ അവര്‍ക്കായി കളിച്ചു. അവര്‍ കാരണമാണ് ഞാന്‍ ഇന്ത്യന്‍ ടീമിലെത്തിയത്. തുടക്കം മുതല്‍ വിരാട് ഭയ്യ എന്നില്‍ വിശ്വാസമര്‍പ്പിച്ചു. എട്ട് വര്‍ഷം കൊണ്ട് ഞങ്ങള്‍ ഒരു കുടുംബം പോലെയായി. അവിടെ കളിക്കാന്‍ ഞാന്‍ പണം അധികം ചോദിച്ചെന്നെല്ലാം വാര്‍ഠകളുണ്ടായിരുന്നു. എന്നാല്‍ അതില്‍ സത്യമില്ല. ബാംഗ്ലൂരിനായി 140 മത്സരങ്ങള്‍ കളിച്ച താരമാണ് ഞാന്‍. എന്നെ സ്വന്തമാക്കാനായി ലേലത്തില്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നാണ് ആര്‍സിബി അറിയിച്ചിരുന്നത്. അതിനാല്‍ തന്നെ ലേലത്തില്‍ എന്നെ വീണ്ടെടുക്കാന്‍ അവര്‍ ശ്രമിക്കാതിരുന്നപ്പോള്‍ എനിക്ക് വളരെയധികം സങ്കടം തോന്നി. രാജസ്ഥാന്‍ റോയല്‍സും ആര്‍സിബിയും തമ്മില്‍ മത്സരം വന്നപ്പോള്‍ ആര്‍സിബി പരിശീലകരോട് ഞാന്‍ സംസാരിച്ചില്ല. ചെഹല്‍ പറഞ്ഞു.