Sanju Samson: ഏഷ്യാ കപ്പ് ക്രിക്കറ്റിനായുള്ള പരിശീലനത്തിനിടെ മലയാളി ക്രിക്കറ്റ് ആരാധകരോട് സംസാരിക്കുന്ന ഇന്ത്യന്‍ നായകന് രോഹിത് ശര്‍മയുടെ വീഡിയോ പുറത്ത്. മൈതാനത്തു പരിശീലനത്തിനിടെയാണ് രോഹിത് മലയാളി ക്രിക്കറ്റ് ആരാധകരോടു സംസാരിക്കുന്നത്. പരിശീലനം കാണാനെത്തിയ ആളോട് 'ആര് യു ചേട്ടാ?' എന്നാണ് രോഹിത് ചോദിക്കുന്നത്.
രോഹിത് തങ്ങളോട് സംസാരിക്കാന്‍ വരുന്നത് കണ്ട ആരാധകര്‍ വിട്ടുകൊടുത്തില്ല. ഉടനെ തന്നെ സഞ്ജുവിന്റെ കാര്യം തിരക്കി. 'സഞ്ജു ബാബ, സഞ്ജു ബാബ' എന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ഇതുകേട്ട രോഹിത് മറുപടി കൊടുത്തത് ഇങ്ങനെ,'സഞ്ജു ബാബ ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്, നിങ്ങള്‍ക്കറിയുമോ' രോഹിത്തിനൊപ്പമുള്ളവര് ചിരിക്കുകയും കയ്യടിക്കുകയും ചെയ്യുന്നുണ്ട് ഈ സമയത്ത്. ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ് ഇടംപിടിച്ചിട്ടില്ല.