ന്യൂസിലന്‍ഡിനെതിരായ ടി 20 പരമ്പരയ്ക്കുള്ള ഇന്ത്യയുടെ 16 അംഗ സ്‌ക്വാഡില്‍ ഇടം ലഭിക്കാത്തതില്‍ മലയാളി താരം സഞ്ജു സാംസണ് കടുത്ത നിരാശ. ഐപിഎല്ലിലെ മികച്ച പ്രകടനം കണക്കിലെടുത്ത് തനിക്ക് അവസരം ലഭിക്കുമെന്ന് സഞ്ജു കരുതിയിരുന്നു. ഇന്ത്യയിലെ വിവിധ മാധ്യമങ്ങള്‍ പുറത്തുവിട്ട സാധ്യത സ്‌ക്വാഡിലും സഞ്ജുവിന്റെ പേരുണ്ടായിരുന്നു. എന്നാല്‍, സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ സഞ്ജുവിന് ഇടമില്ല. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായി റിഷഭ് പന്തും ഇഷാന്‍ കിഷനുമാണ് 16 അംഗ സ്‌ക്വാഡില്‍ ഇടംപിടിച്ചത്.