സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്കിലാണ് ലോകകപ്പ് തത്സമയം സംപ്രേഷണം ചെയ്യുക. സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 2 എന്നീ ചാനലുകളില്‍ ഇംഗ്ലീഷ് കമന്റിയോടെ മത്സരം കാണാം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഹിന്ദിയില്‍ ഹിന്ദി കമന്ററിയോടെ മത്സരം ഉണ്ടാകും. സ്റ്റാര്‍ സ്‌പോര്‍ട്‌സ് തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ പ്രാദേശിക ഭാഷകളിലും മത്സരങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യും. ഡിസ്‌നി+ഹോട്ട്സ്റ്റാര്‍ പ്ലാറ്റ്‌ഫോമിലും കളികള്‍ തത്സമയം കാണാന്‍ സാധിക്കും.