ടി 20 ലോകകപ്പില്‍ നാലാം നമ്പറില്‍ ആരെ ഇറക്കണമെന്ന കാര്യത്തില്‍ ഇന്ത്യന്‍ സ്ക്വാഡില്‍ വീണ്ടും ആശയക്കുഴപ്പം. സൂര്യകുമാര്‍ യാദവ്, ഇഷാന് കിഷന് എന്നിവരില്‍ ആരെ ഇറക്കണമെന്നാണ് ആലോചന. കെ.എല്‍.രാഹുലും രോഹിത് ശര്‍മയും ഓപ്പണര്‍മാരാകുമ്പോള്‍ വിരാട് കോലി മൂന്നാം നമ്പറില്‍ എത്തും. സൂര്യകുമാര്‍ യാദവിനേക്കാള്‍ മികച്ച ഫോമില്‍ ബാറ്റ് ചെയ്യുന്ന ഇഷാന് കിഷനെ നാലാം നമ്പറില്‍ ഇറക്കാനാണ് കൂടുതല്‍ സാധ്യത. എന്നാല്‍, സൂര്യകുമാറിനെ പൂര്‍ണമായി തള്ളി കളയുന്ന തീരുമാനം ടീമിന് ഗുണം ചെയ്യില്ലെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്.