ഇന്ത്യന്‍ ക്യാംപില്‍ നിന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍; ഫോമിലേക്ക് എത്തിയില്ലെങ്കില്‍ ടീമില്‍ നിന്ന് മാറിനില്‍ക്കാനും കോലി തയ്യാര്‍

വ്യാഴം, 21 ഒക്‌ടോബര്‍ 2021 (09:32 IST)
ടി 20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ലെങ്കില്‍ ടീമില്‍ നിന്ന് മാറിനില്‍ക്കാനും താന്‍ തയ്യാറാണെന്ന് നായകന്‍ വിരാട് കോലി അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍. ആദ്യ മത്സരങ്ങളില്‍ പ്രകടനം നിരാശപ്പെടുത്തിയാല്‍ പിന്നീട് ടീമില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് കോലി അറിയിച്ചതായാണ് സൂചന. യുവതാരങ്ങള്‍ക്കായി താന്‍ മാറിനില്‍ക്കാന്‍ തയ്യാറാണെന്നും ഇന്ത്യയുടെ വിജയം മാത്രമാണ് ലക്ഷ്യമെന്നും ടീം അധികൃതരെ കോലി അറിയിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയക്കെതിരായ പരിശീലന മത്സരത്തില്‍ രോഹിത് ശര്‍മയെ നായകനാക്കാനുള്ള തീരുമാനവും കോലിയുടേതാണ്. തന്റെ അഭാവത്തില്‍ രോഹിത് ടീമിനെ നയിക്കണമെന്നാണ് കോലി ആഗ്രഹിക്കുന്നത്. 

ഫോം വീണ്ടെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറിനില്‍ക്കുമെന്ന് ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ നേരത്തെ പറഞ്ഞതും വലിയ ചര്‍ച്ചയായിരുന്നു. അതിനു പിന്നാലെയാണ് ഇന്ത്യന്‍ നായകനും സമാന രീതിയില്‍ ചിന്തിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍