ഡ്രസിങ് റൂമില്‍ വെറുതെ ഇരിക്കാതെ ധോണി; എപ്പോഴും താരങ്ങള്‍ക്കൊപ്പം, ഇഷാന്‍ കിഷനും റിഷഭ് പന്തിനും പ്രത്യേക പരിശീലനം

വ്യാഴം, 21 ഒക്‌ടോബര്‍ 2021 (08:11 IST)
ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ നിരന്തരം നിരീക്ഷിച്ച് മെന്റര്‍ മഹേന്ദ്രസിങ് ധോണി. ഡ്രസിങ് റൂമില്‍ വെറുതെ ഇരിക്കാതെ എപ്പോഴും താരങ്ങള്‍ക്കൊപ്പം ചെലവഴിക്കുകയാണ് ധോണി. യുഎഇ സാഹചര്യത്തില്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്നും എതിരാളികളെ എങ്ങനെ നേരിടണമെന്നും കളിക്കാര്‍ക്ക് ധോണി ഉപദേശം നല്‍കുന്നു. ഇഷാന്‍ കിഷന്‍, റിഷഭ് പന്ത് എന്നിവര്‍ക്കൊപ്പമാണ് ധോണി കൂടുതല്‍ സമയം ചെലവഴിക്കുന്നത്. ഇരുവരെയും വിക്കറ്റ് കീപ്പിങ് തന്ത്രങ്ങള്‍ പറഞ്ഞുകൊടുത്ത് കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് ധോണിയുടെ പ്രധാന ചുമതല. ബാറ്റര്‍മാരെ നോക്കി കീപ്പിങ് തന്ത്രങ്ങളും മാറ്റണമെന്ന് ധോണി പറയുന്നു. വിക്കറ്റിനു പിന്നില്‍ നിന്നുകൊണ്ട് ബൗളര്‍മാരുമായി എങ്ങനെ ബന്ധപ്പെടണമെന്നും ധോണി ഉപദേശിക്കുന്നു. പരിശീലകന്‍ രവി ശാസ്ത്രിയും ധോണിക്കൊപ്പം സമയം ചെലവഴിക്കുന്നുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍