ടി 20 ലോകകപ്പ്: കോലി മൂന്നാം നമ്പറില്‍ തന്നെ

ചൊവ്വ, 19 ഒക്‌ടോബര്‍ 2021 (13:50 IST)
ടി 20 ലോകകപ്പില്‍ വിരാട് കോലി ഇറങ്ങുക മൂന്നാം നമ്പറില്‍ തന്നെ. ടി 20 യില്‍ ഓപ്പണറാകാന്‍ കോലി ആഗ്രഹിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ഐപിഎല്ലിന് മുന്‍പുള്ള സാഹചര്യമല്ല ഇപ്പോള്‍ ഉള്ളതെന്നും ഓപ്പണര്‍മാര്‍ എന്ന നിലയില്‍ രോഹിത് ശര്‍മ, കെ.എല്‍.രാഹുല്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ മികച്ച ഫോമിലാണെന്നും കോലി പറയുന്നു. രോഹിത്-രാഹുല്‍ സഖ്യത്തിനു തന്നെയാണ് ഓപ്പണിങ്ങില്‍ കൂടുതല്‍ പരിഗണനയെന്ന് കോലി വ്യക്തമാക്കുകയും ചെയ്തു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍