'ധോണി എന്ത് ചെയ്‌തോ അത് ചെയ്യുക'; ഹാര്‍ദിക്കിന് നിര്‍ദേശം, മാനസിക പിന്തുണ നല്‍കി കോലി

വ്യാഴം, 21 ഒക്‌ടോബര്‍ 2021 (12:30 IST)
മഹേന്ദ്രസിങ് ധോണിയുടെ അഭാവത്തില്‍ ഇന്ത്യന്‍ ടീമിന്റെ ഫിനിഷര്‍ സ്ഥാനം വഹിക്കാന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് നിര്‍ദേശം. ധോണിയെ പോലെ ഫിനിഷര്‍ റോളില്‍ ബാറ്റ് ചെയ്യാന്‍ പ്രത്യേകം ഒരുങ്ങണമെന്ന് നായകന്‍ വിരാട് കോലി ഹാര്‍ദിക്കിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ധോണിയില്‍ നിന്ന് ഹാര്‍ദിക് പ്രത്യേകം പരിശീലനം നേടുകയും ചെയ്തുതുടങ്ങി. ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നാണ് ഹാര്‍ദിക്കിനോട് പരിശീലകന്‍ രവി ശാസ്ത്രിയും ആവശ്യപ്പെട്ടിരിക്കുന്നത്. ബാറ്റിങ്ങിലെ പോരായ്മകള്‍ പരിഹരിക്കാന്‍ ഹാര്‍ദിക് പ്രത്യേകം പരിശീലനം നേടി തുടങ്ങി. കളിയുടെ ഗതി അനുസരിച്ച് ഏത് നമ്പറില്‍ വേണമെങ്കിലും ഹാര്‍ദിക്കിനെ ബാറ്റ് ചെയ്യാന്‍ ഇറക്കുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ടി 20 ലോകകപ്പില്‍ തനിക്ക് ഫിനിഷറുടെ റോള്‍ ആയിരിക്കുമെന്നും തന്നില്‍ നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്തം കൃത്യമായി നിര്‍വഹിക്കാല്‍ ആത്മാര്‍ഥമായി പരിശ്രമിക്കുമെന്നും ഹാര്‍ദിക് പാണ്ഡ്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍