Sanju Samson: 'ഡഗ്ഔട്ടില്‍ എന്തോ മറന്നുവെച്ചത് പോലെയാണ് വന്നതും പോയതും'; സഞ്ജുവിനെതിരെ ആരാധകര്‍

Webdunia
ശനി, 20 മെയ് 2023 (09:35 IST)
Sanju Samson: രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ തന്റെ പ്രതിഭയ്‌ക്കൊത്തുള്ള പ്രകടനം പുറത്തെടുക്കുന്നില്ലെന്ന് ആരാധകര്‍. പഞ്ചാബ് കിങ്‌സിനെതിരായ നിര്‍ണായക മത്സരത്തില്‍ മൂന്ന് പന്തില്‍ രണ്ട് റണ്‍സെടുത്താണ് സഞ്ജു പുറത്തായത്. അതിനു പിന്നാലെയാണ് മലയാളി താരത്തിനെതിരെ ആരാധകര്‍ രംഗത്തെത്തിയത്. 
 
ക്രീസില്‍ നിലയുറപ്പിക്കാനുള്ള ക്ഷമ സഞ്ജു കാണിക്കുന്നില്ലെന്നാണ് ആരാധകരുടെ വിമര്‍ശനം. രാഹുല്‍ ചഹറിന്റെ പന്തില്‍ റിഷി ധവാന് ക്യാച്ച് നല്‍കിയാണ് പഞ്ചാബിനെതിരെ സഞ്ജു പുറത്തായത്. അനാവശ്യ ഷോട്ടിനുള്ള ശ്രമമാണ് സഞ്ജുവിന്റെ പുറത്താകലില്‍ കലാശിച്ചത്. ബാറ്റിനും പാഡിനും ഇടയില്‍ വന്ന പന്ത് ബൗണ്ടറി കടത്താന്‍ ശ്രമിച്ചതാണ് സഞ്ജു. മിക്ക കളികളിലും ഇങ്ങനെ തന്നെയല്ലേ പുറത്താകുന്നത് എന്നാണ് ആരാധകരുടെ ചോദ്യം. 
 
ക്രീസില്‍ എത്തിയ ഉടനെ വമ്പന്‍ ഷോട്ടുകള്‍ക്ക് ശ്രമിക്കും. സാഹചര്യം മനസിലാക്കി ബോധപൂര്‍വ്വം കളിക്കാനുള്ള ക്ഷമ സഞ്ജു കാണിക്കുന്നില്ല. മിക്ക സമയത്തും മോശം ഷോട്ട് സെലക്ഷനാണ് സഞ്ജുവിന്റെ വിക്കറ്റില്‍ കലാശിക്കുന്നതെന്നും ആരാധകര്‍ കുറ്റപ്പെടുത്തി. ക്രീസില്‍ എത്തിയപ്പോള്‍ തന്നെ സഞ്ജുവിന്റെ മുഖത്ത് വെപ്രാളം കാണാമായിരുന്നു. എങ്ങനെയെങ്കിലും രണ്ട് സിക്‌സ് അടിച്ചിട്ട് കയറി പോകുക എന്ന മനോഭാവമായിരുന്നു മുഖത്ത്. ഡഗ്ഔട്ടില്‍ എന്തോ മറന്നുവെച്ചത് പോലെയാണ് സഞ്ജു ബാറ്റ് ചെയ്യാന്‍ വന്നതും തിരിച്ചുപോയതും എന്നും ആരാധകര്‍ പരിഹസിക്കുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article